പാന്റിനുള്ളില്‍ വച്ച ബിയര്‍ ബോട്ടില്‍ പൊട്ടി മരണം
തിരുവായൂര്‍: തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയില്‍ ബിയര്‍ പാന്റിനുള്ളില്‍ തിരുകിയ ബിയര്‍ ബോട്ടില്‍ പൊട്ടി ഒരാള്‍ മരിച്ചു. തിരുവാരൂര്‍ ധ്യാനപുരം സ്വദേശിയായ ശശികുമാറിന്റെ മകന്‍ കൗശിക് ആണ് മരിച്ചത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൗശിക്.
തിങ്കളാഴ്ച രാത്രി ബിയര്‍ വാങ്ങി പാന്റിനുള്ളില്‍ വച്ച ശേഷം സൈക്കിളോടിച്ച് പോവുകയായിരുന്നു കൗശിക്. ധ്യാനപുരത്തിന് സമീപമുള്ള മേമ്പലം എന്ന സ്ഥലത്തെത്തിയപ്പോള്‍ ബിയര്‍ ബോട്ടില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
വയറില്‍ കുപ്പിച്ചില്ല് കയറിയതിനെ തുടര്‍ന്ന് കൗശിക് ബോധംകെട്ട് നിലത്ത് വീണു. സ്ഥലത്തെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ കൗശികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ആര്‍ക്ക് വേണ്ടിയാണ് കൗശിക് ബിയര്‍ വാങ്ങിച്ചതെന്നും ബോട്ടിലിനുള്ളില്‍ ബിയര്‍ തന്നെയായിരുന്നോ എന്നും മറ്റുമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.












Click it and Unblock the Notifications