കപ്പല്‍ക്കൊല:കൃഷ്ണ-തെര്‍സി ചര്‍ച്ച വിജയിച്ചില്ല

ചര്‍ച്ചയില്‍ കേസ് കോടതിക്കു പുറത്ത് ഒത്തു തീര്‍ക്കുക എന്നതായിരുന്നു ഇറ്റലിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി പ്രശ്‌നം ഒത്തു തീര്‍ക്കുക എന്നൊരു നിര്‍ദ്ദേശമാണത്രെ ഇറ്റലിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയാണ് എന്നായിരുന്നു എസ്എം കൃഷ്ണയുടെ നിലപാട്. ഇറ്റലിയുമായുള്ള ബന്ധം ഇന്ത്യ വിലമതിക്കുന്നുവെന്നു പറഞ്ഞ മന്ത്രി ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കുള്ള ആശങ്ക തീര്‍ക്കാന്‍ പ്രശ്‌നം രമ്യമായി പരിഹരിക്കും എന്നുറപ്പു നല്‍കി.
ചര്‍ച്ചയില്‍ ഇരു വിഭാഗവും പഴയ നിലപാടുകളില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു.
വാണിജ്യ മന്ത്രി ആനന്ദ ശര്‍മ്മയുമായി കാലത്ത് തെര്‍സി ചര്‍ച്ച നടത്തിയിരുന്നു. ഉച്ചയ്ക്കു ശേഷം തെര്‍സി പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തും.












Click it and Unblock the Notifications