സ്വവര്‍ഗരതി: സര്‍ക്കാര്‍ വീണ്ടും നിലപാട് മാറ്റി

സ്വവര്‍ദരതി നിയമവിധേയമാക്കുന്നതിനെതിരെ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്ന കേന്ദ്രസര്‍ക്കാര്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ നിലപാട് മാറ്റിയതിനെ സുപ്രീം കോടതി വിമര്‍ശിച്ചു. നീതിന്യായ വ്യവസ്ഥയെ പരിഹസിക്കരുതെന്നും കോടതി പറഞ്ഞു.
സ്വവര്‍ഗരതി അധാര്‍മികവും പ്രകൃതി വിരുദ്ധവും ആണെന്ന് സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതിയില്‍ സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ അറിയച്ചതിനു തൊട്ടു പിന്നാലെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത് ആശയക്കുഴപ്പത്തിന് കാരണമായിരുന്നു നേരത്തെ.
ഇപ്പോള്‍ ആഭ്യന്തരമന്ത്രാലത്തിനു പകരം ആരോഗ്യ മന്ത്രാലയമാണ് സ്വവര്‍ഗരതിയെ അനുകൂലിക്കുന്നുവെന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്.
സ്വവര്‍ഗരതി നിയമവിധേയമാക്കിക്കൊണ്ട് 2009 ജൂലൈയിലാണ് ദില്ലി ഹൈക്കോടതി ഉത്തരവിറക്കിയത്. ഇതിനെതിരെയുള്ള പരാതികള്‍ കോടതി പരിഗണിക്കവെ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications