മുണ്ടുരിഞ്ഞവരെ ഉണ്ണിത്താന്‍ തിരിച്ചറിഞ്ഞു

സംഭവം നടക്കുമ്പോള്‍ കെപിസിസി പ്രസിഡന്റായിരുന്ന പി.പി. തങ്കച്ചന് പ്രതികളെ തിരിച്ചറിയാന്‍ കഴിയുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോടതിയില്‍ വ്യക്തമാക്കി. 2004ലാണ് കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയ മുണ്ടുരിയല്‍ സംഭവം അരങ്ങേറിയത്. നേരത്തെ പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നായിരുന്നു ഉണ്ണിത്താനൊപ്പം ഉണ്ടായിരുന്ന ശരത്ചന്ദ്രപ്രസാദിന്റെ മൊഴി.
അതിനിടെ കേസിലെ തൊണ്ടിമുതലായിരുന്ന ഉണ്ണിത്താന്‍ ധരിച്ച മുണ്ട് കാണാതെ പോയതിനെ തുടര്‍ന്ന് വിചാരണ മുക്കാല്‍ മണിക്കൂറോളം തടസപ്പെട്ടു. വിചാരണ നടന്ന സിജെഎം കോടതിയുടെ മറ്റൊരു മുറിയില്‍ നിന്നും മുണ്ടും ഷര്‍ട്ടും കണ്‌ടെടുത്തതിന് ശേഷമാണ് വിചാരണ പുനരാരംഭിച്ചത്. ഇതും ഉണ്ണിത്താന്‍ തിരിച്ചറിഞ്ഞു.












Click it and Unblock the Notifications