കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്കിലീക്സ് കിടുവയായി; കുടുങ്ങിയത് വമ്പന്‍മാര്‍

  • By Ajith Babu
Google Oneindia Malayalam News

Wikileaks
ലണ്ടന്‍: പണം വാങ്ങി ഇടപാടുകാര്‍ക്കാവശ്യമായ രഹസ്യങ്ങള്‍ ചികഞ്ഞ കമ്പനിയുടെ അരമനരഹസ്യങ്ങള്‍ പരസ്യമാക്കി വിക്കിലീക്സ് വീണ്ടും ആഞ്ഞടിയ്ക്കുന്നു. യുഎസ് ആസ്ഥാനമായുള്ള ആഗോള സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയായ 'സ്ട്രാറ്റ്‌ഫോറി'ന്റെ 50 ലക്ഷത്തോളം രഹസ്യ ഇമെയിലുകള്‍ പുറത്തുവിട്ടു കൊണ്ട് 'വിക്കിലീക്‌സ്' വീണ്ടും അവതരിച്ചിരിയ്ക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയ വിക്കിലീക്സിനെ കടുവയെ പിടിപ്പിച്ച കിടുവയായാണ് മാധ്യമങ്ങള്‍ വാഴ്ത്തുന്നത്.

1984ല്‍ കാല്‍ലക്ഷത്തോളം പേരുടെ മരണത്തിനിടയാക്കിയ ഇന്ത്യയിലെ ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് ഉത്തരവാദികളായ യൂണിയന്‍ കാര്‍ബൈഡ്‌സിന്റെ ഉടമകളായ ഡൗ കെമിക്കല്‍ കമ്പനിയുമായി സ്ട്രാറ്റ്‌ഫോര്‍ ബന്ധപ്പെട്ടിരുന്നതായും നഷ്ടപരിഹാരത്തിനായി ജനങ്ങള്‍ നടത്തിവന്നിരുന്ന ശ്രമങ്ങള്‍ നിരീക്ഷിച്ചിരുന്നതായും രേഖകള്‍ വെളിപ്പെടുത്തുന്നു. യു.എസ്. ആഭ്യന്തര സുരക്ഷാവിഭാഗം, നാവികസേന, യു.എസ്. പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സി എന്നിവയുമായുള്ള സ്ട്രാറ്റ്‌ഫോറിന്റെ ഇടപാടുകളും പുറത്തുവരും.2004 ജൂലൈ മുതല്‍ 2011 ഡിസംബര്‍ വരെയുള്ള സന്ദേശങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്.

സ്ട്രാറ്റ്‌ഫോറിന്റെ പ്രവര്‍ത്തനരീതി, കോര്‍പറേറ്റ്സര്‍ക്കാര്‍ ഇടപാടുകാര്‍ക്കായി വ്യക്തികളെ ഉന്നംവയ്ക്കുന്ന രീതി, വിവരദാതാക്കളുടെ ശൃംഖല, പ്രതിഫലം നല്‍കുന്ന രീതി, മാനസികാപഗ്രഥന രീതികള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതില്‍പ്പെടുന്നു. അനോണിമസ് എന്നറിയപ്പെടുന്ന ഹാക്കര്‍മാരുടെ സംഘമാണ് വിക്കിലീക്‌സിനായി ഈ രേഖകള്‍ ചോര്‍ത്തിയെടുത്തത്.

English summary
The anti-secrecy group WikiLeaks began publishing on Monday more than 5 million emails from a US-based global security analysis company that has been likened to a shadow CIA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X