യൂറോപ്പ്യന്‍ ആശങ്ക, വിപണി ഫ്ളാറ്റ്

സെന്‍സെക്‌സ് 18001.35വരെ ഉയര്‍ന്നതിനുശേഷം 17752.68ലേക്കിറങ്ങി 21.56 പോയിന്റ് ലാഭത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 5458.80 വരെ ഉയര്‍ന്ന് വില്‍പ്പന സമ്മര്‍ദ്ദത്തില്‍ 5385.20ലേക്ക് താഴ്ന്ന് 9.70 പോയിന്റ് നേട്ടത്തില്‍ വില്‍പ്പന അവസാനിപ്പിച്ചു.
ബജാജ് ഫിന്‍സെര്‍വ്, പാന്റലൂണ്‍ റീട്ടെയില്‍, ഹിന്ദ് കോപ്പര്‍, ആന്ധ്ര ബാങ്ക്, ഗുജറാത്ത് ഗ്യാസ് കോ ലിമിറ്റഡ് ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം ഗീതാഞ്ജലി ജെംസ്, യുനൈറ്റഡ് സ്പിരിറ്റ്‌സ്, ശ്രീരാം ട്രാന്‍സ്, എല്‍ ആന്‍ ടി, ഐഡിബിഐ ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു. ഒഎന്‍ജിസി ഓഹരികള്‍ വിറ്റൊഴിവാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് തീരുമാനം വിപണിയ്ക്ക് അനുഗ്രഹമായി. വിപണി മൂലധനത്തില്‍ ഏറെ മുന്നിലുള്ള ഒഎന്‍ജിസിയുടെ മുന്നേറ്റം വിപണിയെ പിടിച്ചുനിര്‍ത്തുന്നതിലും സഹായിച്ചു.












Click it and Unblock the Notifications