പൂസായ വനിത ടിടിഇയ്‌ക്കെതിരെ അന്വേഷണം
മുംബൈ: മദ്യപിച്ച് യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ വനിത ടിക്കറ്റ് പരിശോധകയ്‌ക്കെതിരെ മധ്യറെയില്‍വെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച ഉല്ലാസ് നഗറില്‍ നിന്ന് അമര്‍നാഥിലേക്കുള്ള ലോക്കല്‍ തീവണ്ടിയിലെ യാത്രക്കാര ചീത്ത വിളിച്ച ടിക്കറ്റ് പരിശോധക ശോഭ തോമാറിനെ യാത്രക്കാരുടെ പരാതിയില്‍ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
തീവണ്ടിയ്ക്കുള്ളില്‍ ലക്കുകെട്ട രീതിയിലുള്ള ശോഭയുടെ പെരുമാറ്റം കണ്ട് സംശയാലുക്കളായ ചില യാത്രക്കാര്‍ അവരോട് തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചതോടെയാണ് ശോഭ ചെവിപൊട്ടുന്ന ചീത്ത വിളിച്ചത്. പിന്നീട് നടത്തിയ വൈദ്യപരിശോധനയില്‍ ഇവര്‍ മദ്യപിച്ചിരുന്നതായി വ്യക്തമായി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയായിരുന്നു ശോഭയുടെ ടിക്കറ്റ് പരിശോധനയെന്ന് റെയില്‍വെ അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications