യുവതിയുടെ തലയോട്ടിയില്‍ സ്‌ക്രൂഡ്രൈവര്‍
മധുര: യുവതിയുടെ തലയോട്ടിയില്‍ നിന്ന് സ്‌ക്രൂഡ്രൈവര്‍ നീക്കം ചെയ്തു. തേനി സ്വദേശിയായ മുപ്പത്തഞ്ചുകാരിയുടെ തലയോട്ടിയ്ക്കുള്ളിലാണ് സ്‌ക്രൂഡ്രൈവര്‍ ഉണ്ടായിരുന്നത്.
ഭര്‍ത്താവുമായുള്ള വഴക്കിനിടയില്‍ യുവതിയുടെ മൂക്കിലൂടെ സ്‌ക്രൂഡ്രൈവര്‍ തലച്ചോറിന്റെ ഇടതുഭാഗത്തെത്തുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് യുവതിയ്ക്ക് സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ടു. മീനാക്ഷി മിഷന്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.
സ്‌ക്രൂഡ്രൈവര്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് യുവതിയുടെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ പറയുന്നു. ചലനശേഷി തിരിച്ചു കിട്ടിയെങ്കിലും യുവതിയ്ക്ക് ഇതു വരെ സംസാരിയ്ക്കാനായിട്ടില്ല. എന്നാല്‍ കൂടുതല്‍ ചികിത്സയ്ക്ക് വിധേയമാക്കുന്നതിലൂടെ യുവതിയ്ക്ക് സംസാരശേഷി തിരിച്ചു കിട്ടുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.












Click it and Unblock the Notifications