മാറാട് കലാപം: കൈതപ്രത്തെ ചോദ്യം ചെയ്തു

രണ്ടാം മാറാട് കലാപം നടന്ന് ഒരാഴ്ച തികയുംമുമ്പെ പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലിയുടെ ദൂതനായി അവിടം സന്ദര്‍ശിച്ചു മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ സഹായവും ഒരാള്‍ക്കു ജോലിയും വാഗ്ദാനം ചെയ്തുവെന്നാണു കൈതപ്രത്തിനെതിരായ ആരോപണം. ഇതു സംബന്ധിച്ച് ആര്‍എസ്എസ് പ്രവര്ത്തകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ഇത്തരമൊരു വാഗ്ദാനം നല്‍കിയിരുന്ന കാര്യം കൈതപ്രം സമ്മതിച്ചിരുന്നു. സഹായവുമായി ബന്ധപ്പെട്ടു ഗള്‍ഫാര്‍ മുഹമ്മദാലിയുടെ പ്രസ്താവന പത്രത്തില്‍ കണ്ടതിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനെന്ന നിലയ്ക്ക് ഇടപെടുകയായിരുന്നെന്നു കൈതപ്രം പറഞ്ഞു. ഇതില്‍ ദുരുദ്ദേശപരമായി ഒന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ മാറാട് കലാപം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തു നിന്ന് ആരേയും കടത്തിവിടാത്ത സാഹചര്യത്തില്‍ കൈതപ്രം ധൃതിപിടിച്ച് അവിടെ പോകുകയും ഇത്തരത്തില്‍ വാഗ്ദാനം നല്കിയതും ദുരൂഹമെന്നാണു ക്രൈംബ്രാഞ്ചിന്റെ നിഗമനം.നാല് മാസം മുമ്പാണ് കൈതപ്രത്തെ ചോദ്യം ചെയ്തത്. കൈതപ്രം ക്രൈംബ്രാഞ്ചിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് പീഡിപ്പിയ്ക്കുന്നുവെന്നായിരുന്നു പരാതി.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം











Click it and Unblock the Notifications