കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട് കലാപം: കൈതപ്രത്തെ ചോദ്യം ചെയ്തു

  • By Ajith Babu
Google Oneindia Malayalam News

Kaithapram
കോഴിക്കോട്: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ടു പ്രമുഖ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിയില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിലേക്കു വിളിച്ചുവരുത്തിയാണു കൈതപ്രത്തെ ചോദ്യം ചെയ്തത്.

രണ്ടാം മാറാട് കലാപം നടന്ന് ഒരാഴ്ച തികയുംമുമ്പെ പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലിയുടെ ദൂതനായി അവിടം സന്ദര്‍ശിച്ചു മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ സഹായവും ഒരാള്‍ക്കു ജോലിയും വാഗ്ദാനം ചെയ്തുവെന്നാണു കൈതപ്രത്തിനെതിരായ ആരോപണം. ഇതു സംബന്ധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ഇത്തരമൊരു വാഗ്ദാനം നല്‍കിയിരുന്ന കാര്യം കൈതപ്രം സമ്മതിച്ചിരുന്നു. സഹായവുമായി ബന്ധപ്പെട്ടു ഗള്‍ഫാര്‍ മുഹമ്മദാലിയുടെ പ്രസ്താവന പത്രത്തില്‍ കണ്ടതിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനെന്ന നിലയ്ക്ക് ഇടപെടുകയായിരുന്നെന്നു കൈതപ്രം പറഞ്ഞു. ഇതില്‍ ദുരുദ്ദേശപരമായി ഒന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ മാറാട് കലാപം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തു നിന്ന് ആരേയും കടത്തിവിടാത്ത സാഹചര്യത്തില്‍ കൈതപ്രം ധൃതിപിടിച്ച് അവിടെ പോകുകയും ഇത്തരത്തില്‍ വാഗ്ദാനം നല്‍കിയതും ദുരൂഹമെന്നാണു ക്രൈംബ്രാഞ്ചിന്റെ നിഗമനം.നാല് മാസം മുമ്പാണ് കൈതപ്രത്തെ ചോദ്യം ചെയ്തത്. കൈതപ്രം ക്രൈംബ്രാഞ്ചിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് പീഡിപ്പിയ്ക്കുന്നുവെന്നായിരുന്നു പരാതി.

English summary
Lyricist and music composer Kaithapram Damodaran Namboodiri has complained to chief minister Oommen Chandy that he was harassed by the special investigation team (SIT) led by C M Pradeep Kumar, former crime branch SP, which is probing the wider conspiracy behind the Marad carnage in 2003.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X