കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പികെ നാരായണപ്പണിക്കര്‍ അന്തരിച്ചു

  • By Ajith Babu
Google Oneindia Malayalam News

PK Narayana Panicker
ചങ്ങാനാശ്ശേരി എന്‍എസ്എസ് മുന്‍ ജനറല്‍ സെക്രട്ടറി പികെ നാരായണപ്പണിക്കര്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഉച്ചകഴിഞ്ഞ് 2.10ന് വാഴപ്പള്ളിയിലെ സ്വവതിയിലായിരുന്നു അന്ത്യം.

28 വര്‍ഷത്തോളം ജനറല്‍ സെക്രട്ടറിയായി എന്‍.എസ്.എസിനെ നയിച്ച നാരായണപ്പണിക്കര്‍ അനാരോഗ്യം നിമിത്തം കുറച്ചുകാലമായി സജീവ പ്രവര്‍ത്തനത്തില്‍ നിന്ന് അകന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ചികിത്സകഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി വിശ്രമിക്കവെയാണ് അന്ത്യം സംഭവിച്ചത്.

വാഴപ്പള്ളി പിച്ചാമത്തില്‍ എ.എന്‍. വേലുപ്പിള്ളയുടെയും ലക്ഷ്മിക്കുട്ടിയുമ്മയുടെയും ഏഴുമക്കളില്‍ മൂന്നാമനാണ് പണിക്കര്‍. അഭിഭാഷകനായ അദ്ദേഹം 1977 ല്‍ ട്രഷററായാണ് എന്‍.എസ്.എസ് നേതൃസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങിയത്.

1983ലാണ് അഭിഭാഷകനായ നാരായണപ്പണിക്കര്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനു ശേഷം ഏറ്റവും കൂടുതല്‍ കാലം ജനറല്‍ സെക്രട്ടറിയായിരുന്നു വ്യക്തിയാണ് നാരായണപ്പണിക്കര്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. തുടര്‍ന്ന് പ്രസിഡന്റായി പ്രവര്‍ത്തിച്ചു.

ശവസംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ചങ്ങനാശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഭൗതികദേഹം രാവിലെ പത്തുമുതല്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. എന്‍.എസ്.എസ്സിന്റെ സ്ഥാപനങ്ങള്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു.

English summary
Nair Service Society (NSS) president P.K. Narayana Panicker, who has been keeping indifferent health for sometime, has passed away on Wednesday. He was 82.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X