വീടുമാറിക്കയറിയ പൊലീസുകാരനെ പിടികൂടി

രാത്രി 11.20ഓടെ ഇയാള്‍ കോളെജ് റോഡിലുള്ള ഒരു വീടിന്റെ അടുക്കളഭാഗത്തെ ജനലില്‍ തട്ടി വിളിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ ബഹളം വച്ച് ആളെ കൂട്ടി. ആളുകള്‍ കൂടിയപ്പോള്‍ വീടിന്റെ ഗേറ്റിനരികിലായി ഇരിക്കുകയായിരുന്നു പൊലീസുകാരന്‍.
കള്ളനാണെന്നു കരുതി നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. പൊലീസുകാരനാണെന്ന് ഇയാള്‍ അറിയിച്ചു. തുടര്‍ന്ന് അടുത്തുള്ള സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസുകാരെത്തി ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
പരിശോധനയില്‍ സംഭവ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications