കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഐസിയുടെ പുതിയ സിംഗിള്‍ പ്രീമിയം പോളിസി

Google Oneindia Malayalam News

Jeevan Vriddhi
മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍(എല്‍ഐസി) ജീവന്‍ വൃദ്ധി എന്ന പേരില്‍ സിംഗിള്‍പ്രീമിയം പോളിസി പുറത്തിറക്കി. പ്രീമിയം അടവുകളെ കുറിച്ച് ആശങ്കപ്പെടാതെ ഇന്‍ഷുറന്‍സ് പരിരക്ഷയും സമ്പാദ്യവും ഉറപ്പുവരുത്താമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.

അടയ്ക്കുന്ന പ്രീമിയത്തിന്റെ അഞ്ചുമടങ്ങാണ് റിസ്‌ക് കവറായി നല്‍കുന്നത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വ്യക്തമായ ലാഭത്തോടെ പണം തിരിച്ചുലഭിക്കുന്നുവെന്നതും പുതിയ പോളിസിയുടെ സവിശേഷതയാണ്.

എട്ടുവയസ്സ് പൂര്‍ത്തിയായ ആരുടെ പേരിലും നിക്ഷേപം നടത്താം. പോളിസിയെടുക്കുന്നതിനുള്ള പരമാവധി പ്രായം 50ആണ്. ഏറ്റവും ചുരുങ്ങിയ പ്രീമിയം 30000 രൂപയാണ്. എന്നാല്‍ പരമാവധി എത്ര തുകയാണെന്നതിന് പരിധി വെച്ചിട്ടില്ല. പോളിസി കാലാവധി പത്തുവര്‍ഷമായിരിക്കും.

എട്ടുവയസ്സുള്ള ഒരു കുട്ടിയുടെ പേരില്‍ 100000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 198460 രൂപ തിരിച്ചുലഭിക്കും. മുകളില്‍ പറഞ്ഞത് ഉറപ്പുനല്‍കുന്ന റിട്ടേണാണ്. ഒരു ലക്ഷം നിക്ഷേപിക്കുന്ന ഒരാള്‍ക്ക് അഞ്ചു ലക്ഷത്തിന്റെ സംരക്ഷണവുമുണ്ടാവും.

പോളിസിയില്‍ ചേര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ എപ്പോള്‍ വേണമെങ്കിലും ലോണ്‍ എടുക്കാന്‍ കഴിയുമെന്ന നേട്ടവുമുണ്ട്. ഇന്‍ഷുര്‍ ചെയ്തയാള്‍ക്ക് മരണം സംഭവിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഉറപ്പു നല്‍കുന്ന(പ്രീമിയത്തിന്റെ അഞ്ചു മടങ്ങ്) തുക നിയമപ്രകാരമുള്ള അവകാശിക്ക് കൈമാറും. കൂടാതെ കാലവധിയെത്തുമ്പോള്‍ പ്രീമിയം പ്രകാരം ഉറപ്പുനല്‍കുന്ന തുകയും ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പോളിസി തീരാന്‍ അവസാനവര്‍ഷമുള്ളപ്പോള്‍ കോര്‍പ്പറേഷന്‍ തീരുമാനിക്കുന്ന ലോയല്‍റ്റി ബോണസിനും പോളിസി ഉടമകള്‍ക്ക് അവകാശമുണ്ടായിരിക്കും.

ഈ പോളിസിയില്‍ ചേരണമെങ്കില്‍ ഉടന്‍ തീരുമാനമെടുക്കണം. കാരണം 120 ദിവസം മാത്രമേ ഈ പോളിസി വിപണിയില്‍ ലഭ്യമാവുകയുള്ളൂ.

English summary
Life Insurance Corporation of India (LIC) today launched a new plan ‘Jeevan Vriddhi’, a single premium non-linked insurance plan. The plans offers risk cover of five times the premium chosen by the customer and guaranteed returns at maturity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X