വിപണി, നഷ്ടത്തില്‍ ക്ലോസ് ചെയ്തു

വര്‍ധിച്ചുവരുന്ന പണ കമ്മി, വളര്‍ച്ചാനിരക്കിലുണ്ടായ കുറവ്, ഉല്‍പ്പാദനമേഖലകളിലുണ്ടായ തിരിച്ചടികള്‍ എന്നിവയെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച വില്‍പ്പന സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും താഴോട്ടിറങ്ങി. മുംബൈ ഓഹരി സൂചിക 168.71 പോയിന്റ് കുറഞ്ഞ് 17583.97ലും ദേശീയ സൂചിക 45.45 കുറഞ്ഞ് 5339.75ലും വില്‍പ്പന അവസാനിപ്പിച്ചു.
ഒരു കാലത്ത് നിക്ഷേപകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഓഹരിയായിരുന്ന സുസ്‌ലോണ്‍ 11.47 ശതമാനം നേട്ടമുണ്ടാക്കി വന്‍ തിരിച്ചുവരവ് നടത്തി. വോക്കാര്‍ഡ് ലിമിറ്റഡ്, റിലയന്‍സ് കാപ്പിറ്റല്‍, ഡിഷ് ടിവി ഇന്ത്യ, മാരുതി സുസുക്കി ഓഹരികള്‍ക്കും നേട്ടത്തിന്റെ ദിവസമായിരുന്നു.
യുനൈറ്റഡ് ഫോസ്ഫറസ്, ഡിഎല്‍എഫ് ലിമിറ്റഡ്, ജെറ്റ് എയര്‍വെയ്‌സ്, ഗുജറാത്ത് ഗ്യാസ്, എച്ച്ഡിഐഎല്‍ ഓഹരികള്‍ക്ക് വ്യാഴാഴ്ച നല്ല ദിവസമായിരുന്നില്ല.












Click it and Unblock the Notifications