കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗാനുരാഗം: വിവരങ്ങള്‍ നല്‍കണമെന്ന് കോടതി

  • By Shabnam Aarif
Google Oneindia Malayalam News

Gay
ദില്ലി: രാജ്യത്തെ സ്വവര്‍ഗാനുരാഗികളെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. സ്വവര്‍ഗരതി നിയമ വിധേയമാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

രാജ്യത്ത് എത്ര സ്വവര്‍ഗാനുരാഗികള്‍ എത്രയുണ്ട്, അവരില്‍ എത്ര പേര്‍ എയ്ഡ്‌സ് ബാധിതരാണ് എന്നിങ്ങനെയുള്ള വിവരങ്ങള്‍ അറിയിക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ സ്വവര്‍ഗാനുരാഗം എയ്ഡിസിനു കാരണമാകും എന്നു കാണിച്ച് സ്വവര്‍ഗാനുരാഗം നിയമ വിധേയമാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു.

പിന്നീട് സര്‍ക്കാര്‍ നിലപാട് മാറ്റുകയും ചെയ്തിരുന്നു. ഇങ്ങനെ അടിക്കടി നിലപാട് മാറ്റിയത് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X