കൊല്‍ക്കത്ത: ട്രാഫിക് പോലീസുകാരനെ തല്ലിയ കേസില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഹോദരപുത്രന്‍ പിടിയിലായി. മമതയുടെ മൂത്ത സഹോദരന്റെ പുത്രനായ ആകാശ് ബാനര്‍ജിയാണ് അറസ്റ്റിലായത്. മമതയുടെ ബന്ധുവാണെന്നറിഞ്ഞ് പോലീസ് ആദ്യം ഇയാളെ വിട്ടയച്ചെങ്കിലും പിന്നീട് മമതയുടെ നിര്‍ദേശാനുസരണം വീണ്ടും ജയിലിലടയ്ക്കുകയായിരുന്നു.
കാറില്‍ സഞ്ചരിക്കുകയായിരുന്ന ആകാശ് ഗതാഗതനിയമം ലംഘിച്ചതിനെ ചോദ്യം ചെയ്തതിനാണ് ട്രാഫിക് പോലീസുകാരന് മര്‍ദ്ദനമേറ്റത്. മുഖ്യമന്ത്രിയുടെ ബന്ധുവാണ് താനെന്ന് പറഞ്ഞാണ് ആകാശ് മര്‍ദ്ദിച്ചതെന്ന് പൊലീസുകാരന്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെത്തി ആകാശിനേയും കാറിലുണ്ടായിരുന്ന മറ്റ് രണ്ടു പേരേയും സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോവുകയായിരുന്നു. മമതയുടെ ബന്ധുവാണെന്നറിഞ്ഞതിനെ തുടര്‍ന്ന് ഇവരെ വെറുതെ വിട്ടു.
After a series of gaffes on rape cases, chief minister Mamata Banerjee was put to further embarrassment on Wednesday by her nephew Akash Banerjee, who allegedly slapped a traffic constable and assaulted his senior on a busy road in Kolkata.,