പിള്ളയെ വിളിച്ചവരെല്ലാം കുടുങ്ങും?

തടവില്‍ കഴിഞ്ഞിരുന്ന സമയത്ത് പിള്ളയുമായി ഫോണില്‍ സംസാരിച്ചവരുടെയെല്ലാം പൂര്‍ണമേല്‍വിലാസങ്ങളോടുള്ള പട്ടിക നല്‍കാനും കോടതി ഉത്തരവിട്ടു. ശിക്ഷാകാലയളവില്‍ 216 പേരുമായി ബാലകൃഷ്ണപിള്ള ഫോണില്‍ ബന്ധപ്പെട്ടതായാണ് രേഖകള്‍.
വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പ്രതികരണം അറിയിക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകനുമായി പിളള ഫോണില്‍ സംസാരിച്ചതാണ് വിവാദത്തിന് വഴിയൊരുക്കിയത്.
തടവു ശിക്ഷ അനുഭവിക്കുന്നയാള്‍് ഫോണ്‍ ഉപയോഗിച്ചതിനെ കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്് നടത്തിയ അന്വേഷണത്തിലാണ് തടവിലായിരിക്കുമ്പോള്‍ പിള്ള ഒട്ടേറെ പേരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയത്.












Click it and Unblock the Notifications