പുലിവാല് പിടിച്ച് കുട്ടന്‍ അറസ്റ്റില്‍
ആങ്ങമൂഴി : ആങ്ങമൂഴിയില്‍ നാട്ടിലിറങ്ങിയ പുലിയെ കീഴടക്കിയ കുട്ടനെ ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകീട്ട് അറസ്റ്റു ചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്. പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് കൊല്ലം ഉപാസന ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇയാള്‍.
ആന്തരാവയവങ്ങള്‍ക്ക് ക്ഷതമേറ്റും ശ്വാസം മുട്ടിയുമാണ് പുലി ചത്തതെന്ന പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലിനെത്തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കുട്ടനെതിരെ കേസെടുത്തത്.
അധികൃതരുടെ മുന്നറിയിപ്പുകള്‍ ലംഘിച്ച് പുലിയെ പ്രകോപിപ്പിച്ച് ജനക്കൂട്ടത്തിനിടയിലേക്ക് ഓടിച്ച് കയറ്റുകയും അതു വഴി പുലിയുടെ മരണത്തിന് വഴിവെയ്ക്കുകയും ചെയ്തുവെന്നാണ് കുട്ടനെതിരായ കേസ്. വിശദമായ അന്വേഷണങ്ങള്‍ക്കു ശേഷമേ കൂടുതല്‍ പേരെ പ്രതിയാക്കുന്നതിനെക്കുറിച്ച് തീരുമാനിക്കൂ എന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
മാതൃഭൂമി ലേഖകന്‍ വി. ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കുട്ടന്‍. ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായിരുന്ന ഇയാള്‍ ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്.












Click it and Unblock the Notifications