മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: ഗവര്‍ണര്‍

തമിഴ്‌നാടിനു വെള്ളം കേരളത്തിനു സുരക്ഷ എന്ന മുദ്രാവാക്യത്തിലൂന്നിയായിരിക്കും കേരളത്തിന്റെ നീക്കമെന്നും ഗവര്‍ണര്‍ പറഞ്ഞു. ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചു നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കൊച്ചി മെട്രോ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. വിഷന്‍ 2030 എന്ന പേരില്‍ വികസന രേഖ അവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തും. സര്‍ക്കാരിന്റെ നൂറു ദിന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കി. ജനസമ്പര്‍ക്ക പരിപാടികളില്‍ ലഭിച്ച പരാതികള്‍ക്കു ശ്വാശ്വതമായ പരിഹാരം കാണുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഈ വര്‍ഷം തന്നെ റണ്‍വേ നിര്‍മിക്കും. കൊച്ചി വിമാനത്താവളത്തില്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍ സ്ഥാപിക്കും. കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി സ്ഥലം ഏറ്റെടുക്കും. തിരുവനന്തപുരം വിമാനത്താവളവും വികസിപ്പിക്കും.
വ്യവസായ പുരോഗതിക്കായി സര്‍ക്കാര്‍ പുതിയ നയം രൂപീകരിക്കും. നോക്കുകൂലി പൂര്‍ണമായും ഇല്ലാതാക്കും. ഗ്രാമസഭകളുടെ പ്രവര്‍ത്തനം സജീവമാക്കുമെന്നും ഗവര്‍ണ്ണര്‍ അറിയിച്ചു.












Click it and Unblock the Notifications