പിണറായി ആധ്യാത്മികാചാര്യന്‍ ചമയുന്നു: മുരളി

പിണറായിയുടെ നിലപാടുകളെ പ്രബുദ്ധരായ കേരളജനത അവജ്ഞയോടെ തള്ളിക്കളയും. മതപരമായ കാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ കൈകടത്തുന്നത് ശരിയല്ല.
നബിയുടെ മുടിയും നഖവും വര്‍ജിക്കപ്പെടേണ്ട വസ്തുക്കളാണെങ്കില്‍ ലെനിന്‍ ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ മൃതശരീരം സംസ്‌കരിക്കാതെ സൂക്ഷിച്ചിരിക്കുന്നത് എന്തിനാണെന്ന് പിണറായി വ്യക്തമാക്കണം.
അഞ്ചു വര്‍ഷത്തെ ഭരണത്തിന് ശേഷവും എല്‍ഡിഎഫ് സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിയാതിരുന്ന കാര്യങ്ങളാണ് ഒന്‍പതു മാസം കൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്ത് തീര്‍ത്തതെന്നും മുരളി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മൂക്കന്നൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.












Click it and Unblock the Notifications