മാനവ സേവാ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കുട്ടികളുടെ ക്ഷേമം, വികസനം, സംരക്ഷണം എന്നീ രംഗങ്ങളില്‍ മികച്ച സേവനം കാഴ്ച വയ്ക്കുന്നവരെ അംഗീകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിവര്‍ഷം ഏര്‍പ്പെടുത്തിയിട്ടുള്ള രാജീവ് ഗാന്ധി മാനവ സേവ അവാര്‍ഡ് ഫോര്‍ സെര്‍വീസ് ടു ചില്‍ഡ്രന്‍ 2012 അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
10 വര്‍ഷമായി കുട്ടികളുടെ സമഗ്രമായ ഉന്നമനത്തിനായി സേവനം നടത്തി വരുന്ന മൂന്ന് പേര്‍ക്കാണ് ദേശീയ തലത്തില്‍ അവാര്‍ഡ് നല്‍കുന്നത്. സ്ഥാപനങ്ങളില്‍ പ്രതിഫലം പറ്റി ജോലി ചെയ്യുന്നവര്‍ അവാര്‍ഡിന് അര്‍ഹരല്ല. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് ഓരോ അവാര്‍ഡും.
രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്‌റ് 20ന് അവാര്‍ഡ് പ്രഖ്യാപിക്കും. അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ക്ക് മാര്‍ച്ച് 15ന് മുമ്പ് നിശ്ചിത മാതൃകയില്‍ ഇംഗ്‌ളീഷില്‍ തയ്യാറാക്കി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറവും അതാതു ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറുടെ കാര്യാലയത്തിലും സാമൂഹ്യക്ഷേമ വകുപ്പിന്റെ swd.kerala.gov.inവെബ്‌സൈറ്റിലും ലഭിക്കും.












Click it and Unblock the Notifications