കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനില്‍ ശക്തമായ ഭൂചലനം

Google Oneindia Malayalam News

Earth Quake
ബെയ്ജിങ്: ജപ്പാന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തിയ കമ്പനത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

ടോക്കിയോ നഗരത്തില്‍ നിന്നും തെക്കുകിഴക്കായി 150 കിലോമീറ്റര്‍ അകലെയായാണ് പ്രഭവകേന്ദ്രം. ഹോന്‍ഷു ദ്വീപിലാണ് ആഘാതം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്.

കഴിഞ്ഞ ഡിസംബറില്‍ തെക്കന്‍ പസഫിക് ദ്വീപുകളിലും ശക്തമായ കമ്പനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ ഏഴു രേഖപ്പെടുത്തിയ ചലനവും കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നില്ല.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വടക്കുകിഴക്കന്‍ ജപ്പാനിലുണ്ടായ ശക്തമായ കുലുക്കത്തില്‍ 20000ഓളം പേര്‍ മരിച്ചിരുന്നു. റിങ് ഓഫ് ഫയേഴ്‌സ് എന്നറിയപ്പെടുന്ന അത്യന്തം ഭൂകമ്പസാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍.

English summary
An earthquake measuring 6.0 on the Richter scale hit near the east coast of Japan's Honshu island Wednesday, the Hong Kong Observatory said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X