കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒസാമയുടെ ബൈബിള്‍ വില്ലനായേക്കും

Google Oneindia Malayalam News

Osama
ലാഹോര്‍: ഒസാമ ബിന്‍ ലാദനെ അമേരിക്കന്‍ സേന വെടിവെച്ചുകൊന്ന കെട്ടിടത്തില്‍ നിന്നു ലഭിച്ച ക്രിസ്ത്യന്‍ വിശുദ്ധ ഗ്രന്ഥമായ ബൈബിളിന്റെ രണ്ടു കോപ്പികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു. അബോട്ടാബാദ് സിറ്റിയിലുള്ള കെട്ടിടം ഇപ്പോള്‍ ഇടിച്ചുനിരത്തികഴിഞ്ഞെങ്കിലും ബൈബിള്‍ പ്രഹേളിക തുടരുകയാണ്.

വിശുദ്ധ ഗ്രന്ഥത്തിലെ ചില പേജുകള്‍ മടക്കി വെച്ചതും ചില സ്ഥലങ്ങള്‍ പ്രത്യേക രീതിയില്‍ അടയാളപ്പെടുത്തിയതും ആശങ്ക സൃഷ്ടിക്കുന്നതായി പാകിസ്താന്‍ ഇന്റലിജന്റ്‌സ് ഏജന്‍സി വ്യക്തമാക്കി. ആഗോളതലത്തില്‍ തന്നെ നടക്കാനിടയുള്ള ഭീകരാക്രമണത്തെ കുറിച്ചുള്ള സൂചനകളാണ് ഇംഗ്ലീഷിലുള്ള ബൈബിളിലൂടെ വ്യക്തമാക്കുന്നതെന്ന് അവര്‍ സംശയിക്കുന്നു.

അതല്ലെങ്കില്‍ ആഗോളതലത്തില്‍ തന്നെ നടത്തികൊണ്ടിരുന്ന ഭീകരപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാനുള്ള കാര്യങ്ങള്‍ തിരക്കിയായിരിക്കും ഒസാമ ബൈബിള്‍ വായന തുടങ്ങിയതെന്ന് ചിലര്‍ ഊഹിക്കുന്നു. പ്രവര്‍ത്തനസജ്ജമായ രണ്ടു റേഡിയോകളും കെട്ടിടത്തില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.

ഒസാമയെ വെടിവെച്ചുകൊന്ന കെട്ടിടം ഇടിച്ചുനിരത്തി അവിടെ ആശുപത്രി പണിയാനാണ് സര്‍ക്കാര്‍ പദ്ധതി. പക്ഷേ, രാജ്യത്തെ യഥാസ്ഥിക മതവിശ്വാസികള്‍ ഇവിടെ ഒരു പള്ളിയോ മദ്രസയോ നിര്‍മിക്കണമെന്ന ഉറച്ച നിലപാടിലാണ്.

English summary
Al Qaeda chief Osama bin Laden kept two copies of the Bible where he wrote secret clues to future terror attacks to be conducted across the globe, according to Pakistani intelligence officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X