മുഷറഫിനെ പിടിക്കാന്‍ ഇന്റര്‍പോള്‍

ഇപ്പോള്‍ രാജ്യത്തിനു പുറത്ത് ഒളിച്ചുതാമസിക്കുന്ന മുഷാറഫിനെ ബേനസീര്‍ ഭൂട്ടോയുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനാണ് സര്‍ദാരി സര്‍ക്കാര്‍ നീക്കം.
ഭൂട്ടോയ്ക്ക് ആവശ്യമായ സുരക്ഷ നല്‍കുന്നതില്‍ വീഴ്ചവരുത്തിയ മുഷറഫിനെ കൊലപാതകത്തെ കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്നാണ് സര്‍ക്കാര്‍ വാദം. കേസ് പരിഗണിക്കുന്ന പാകിസ്താന്‍ ക്രിമിനല്‍ കോടതി മുഷാറഫിനെ കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിനുള്ളില്‍ മുഷാറഫിന്റെ പേരിലുള്ള ബാങ്ക് എക്കൗണ്ടുകള്‍ മരവിപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഭൂട്ടോയുടെ കൊലപാതകത്തില്‍ ഭര്‍ത്താവും ഇപ്പോള്‍ പാകിസ്താന്‍ പ്രസിഡന്റുമായ ആസിഫ് അലി സര്‍ദാരിക്ക് പങ്കുണ്ടെന്ന് മുഷറഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications