കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഷറഫിനെ പിടിക്കാന്‍ ഇന്റര്‍പോള്‍

Google Oneindia Malayalam News

Musharraf
ഇസ്ലാമാബാദ്: മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ പാകിസ്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടി. റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള ഔദ്യോഗിക അപേക്ഷ ഇതിനകം അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിക്കു സമര്‍പ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ രാജ്യത്തിനു പുറത്ത് ഒളിച്ചുതാമസിക്കുന്ന മുഷാറഫിനെ ബേനസീര്‍ ഭൂട്ടോയുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനാണ് സര്‍ദാരി സര്‍ക്കാര്‍ നീക്കം.

ഭൂട്ടോയ്ക്ക് ആവശ്യമായ സുരക്ഷ നല്‍കുന്നതില്‍ വീഴ്ചവരുത്തിയ മുഷറഫിനെ കൊലപാതകത്തെ കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്നാണ് സര്‍ക്കാര്‍ വാദം. കേസ് പരിഗണിക്കുന്ന പാകിസ്താന്‍ ക്രിമിനല്‍ കോടതി മുഷാറഫിനെ കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിനുള്ളില്‍ മുഷാറഫിന്റെ പേരിലുള്ള ബാങ്ക് എക്കൗണ്ടുകള്‍ മരവിപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഭൂട്ടോയുടെ കൊലപാതകത്തില്‍ ഭര്‍ത്താവും ഇപ്പോള്‍ പാകിസ്താന്‍ പ്രസിഡന്റുമായ ആസിഫ് അലി സര്‍ദാരിക്ക് പങ്കുണ്ടെന്ന് മുഷറഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

English summary
Pakistani authorities have sent a formal request to Interpol to issue a Red Corner Notice for former military ruler Pervez Musharraf, currently living outside the country in self-exile.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X