ആന്റണിയുടെ ഓഫീസില്‍ ചാരപ്പണി

ഫെബ്രുവരി 16നാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടന്നതെന്ന് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓഫീസില്‍ പതിവുപരിശോധനക്കെത്തിയ സൈനിക ഉദ്യോഗസ്ഥരാണ് വിവരങ്ങള്‍ ചോര്‍ത്തുന്ന കാര്യം കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയും ഇതിനുസമാനമായ സംശയം പ്രകടിപ്പിച്ചിരുന്നു. എവിടെയും ജാമ്മര്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കാത്തതുകൊണ്ട് ഏത് മന്ത്രാലയത്തിലും വയര്‍ലസ് ഉപകരണങ്ങള്‍ ഫിറ്റ് ചെയ്ത് ഡാറ്റകള്‍ ചോര്‍ത്താമെന്ന് നിലയാണ് ഇപ്പോഴുള്ളത്.
എന്നാല്‍ അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും ഓഫിസില്‍ നിന്നും യാതൊരു വിവരവും ചോര്‍ന്നിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications