ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സിവില്‍ കോടതി പരിസരത്തുവെച്ച് ഒരു വിഭാഗം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടത്തിയ ആക്രമണത്തിനിടെ ഒരു പോലിസുകാരന്‍ കൊല്ലപ്പെട്ടു. അനധികൃത ഖനനകേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയെ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിനുനേരെയാണ് അഭിഭാഷകര്‍ ആക്രമണം നടത്തിയത്. ആംഡ് ഫോഴ്‌സ് കോണ്‍സ്റ്റബിള്‍ മഹാദേവപ്പയാണ് മരിച്ചത്.
നഗരത്തില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഏറെ നാളായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഹെല്‍മറ്റില്ലാതെ സഞ്ചരിച്ച അഭിഭാഷകനെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ച് ജനുവരി 18ന് ബാംഗ്ലൂര്‍ നഗരഗതാഗതം തടസ്സപ്പെടുത്തിയ അഭിഭാഷകരുടെ നടപടിയെ സംസ്ഥാനത്തെ മാധ്യമങ്ങള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
എന്നാല്‍ വെള്ളിയാഴ്ച കോടതി പരിസരത്തുണ്ടായ നടപടികള്‍ ജനാര്‍ദ്ദന റെഡ്ഡിയില്‍ നിന്നും മാധ്യമശ്രദ്ധ ഒഴിവാക്കുന്നതിനുവേണ്ടിയുള്ള തന്ത്രമാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്.
A clash between lawyers and media persons outside the Bangalore Civil Court after mining don Gali Janardhana Reddy was produced in Bangalore court on Friday in connection with the AMC mining case. One policeman died.