പൊടിക്കൈ കാണിച്ച സംവിധായകനെതിരെ കേസ്

മെഹബൂബ് സ്റ്റുഡിയൊയില്‍ കഴിഞ്ഞദിവസം നടന്ന വാര്‍ത്തസമ്മേളനത്തിന്റെ ക്ഷണക്കത്തിലാണ് സംവിധായകനും ഏക്ത കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി മോഷന്‍ പിക്‌ചേഴ്‌സും ഈ പൊടിക്കൈ കാണിച്ചത്.
ചിത്രത്തെ പൊലീസ് പ്രമോട്ട് ചെയ്യുന്ന എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് പൊലീസ് കമ്മിഷണറുടെ സീല്‍ ഉള്‍പ്പെടെ രേഖപ്പെടുത്തി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ക്ഷണക്കത്ത് അച്ചടിച്ചതെന്നു പൊലീസ് ആരോപിയ്ക്കുന്നു. വഞ്ചന, വ്യാജരേഖയുണ്ടാക്കല്‍ എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയ സംവിധായകന്‍ അറസ്റ്റിലാവുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കുറ്റം തെളിഞ്ഞാല്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ വരെ പ്രതികള്‍ അനുഭവിയ്‌ക്കേണ്ടി വരും.
മുംബൈയില്‍ ഇപ്പോള്‍ നടക്കുന്ന ആക്രമപ്രവര്‍ത്തനങ്ങളെപ്പറ്റി ചിത്രത്തെ സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് കമ്മിഷണര്‍ വിവരിക്കുമെന്നും മാധ്യമങ്ങള്‍ക്ക് ലഭിച്ച ക്ഷണക്കത്തിലുണ്ടായിരുന്നു.
മുംബൈ പൊലീസ് ആദ്യമായി രജിസ്റ്റര്‍ ചെയ്ത ഏറ്റുമുട്ടല്‍ കേസാണ് 1990ലെ വഡാല ഏറ്റുമുട്ടല്‍. മുംബൈയെ വിറപ്പിച്ച ഗുണ്ടാത്തലവന്‍ മന്യാ സര്‍വെയെയാണ് അന്നു പൊലീസ് വധിച്ചത്. 2007ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഷൂട്ടൗട്ട് അറ്റ് ലോക്കഡ് വാലയുടെ രണ്ടാംഭാഗമായ ഷൂട്ടൗട്ട് അറ്റ് വഡാലയില്‍ അനില്‍ കപൂറും ജോണ്‍ എബ്രഹുമാണ് നായകന്മാര്‍.












Click it and Unblock the Notifications