കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഗില്‍ യുദ്ധം ഹിമപ്പുലികള്‍ അതിജീവിച്ചു

  • By Ajith Babu
Google Oneindia Malayalam News

Rare snow leopards spotted in Kargil
ശ്രീനഗര്‍: ഇന്ത്യ പാക് അതിര്‍ത്തിയായ കാര്‍ഗിലില്‍ വീണ്ടും ഹിമപ്പുലികളെ കണ്ടെത്തി. കാര്‍ഗിലിന് സമീപമുള്ള മഞ്ഞണിഞ്ഞ പര്‍വ്വതനിരയിലാണ് രണ്ടു പ്രായപൂര്‍ത്തിയായ ഹിമപ്പുലികളെ കണ്ടെത്തിയത്. നിയന്ത്രണ രേഖയ്ക്ക് വളരെ അടുത്താണ് ഈ പ്രദേശം.

മാസങ്ങള്‍ക്ക് മുമ്പ് വേള്‍ഡ് വൈള്‍ഡ്‌ലൈഫ് ഫണ്ട്-ഇന്ത്യ സ്ഥാപിച്ച ഇന്‍ഫ്രാറെഡ് ക്യാമറയിലാണ് ഇവയുടെ ദൃശ്യം പതിഞ്ഞത്. കാര്‍ഗിലില്‍ ഇതിനുമുമ്പ് 1999-ലാണ് ഹിമപ്പുലികളുടെ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞത്.

പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ഗിലില്‍ 1999-ല്‍ നടന്ന ഇന്ത്യ-പാക് യുദ്ധം ഹിമപ്പുലികളുടെ ജീവന് ഭീഷണിയായില്ലെന്നാണ് പരിസ്ഥിതിസംരക്ഷകര്‍ വിലയിരുത്തല്‍. 13 വര്‍ഷം മുമ്പുണ്ടായ യുദ്ധത്തില്‍ പ്രദേശത്ത് വന്‍തോതില്‍ ബോംബിങ് നടന്നിരുന്നു.

അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, സൈബീരിയ, മംഗോളിയ, പാകിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ഹിമാലയ പ്രദേശങ്ങളിലാണ് ഹിമപ്പുലികള്‍ ഉള്ളത്. ഇന്ത്യയില്‍ 200 മുതല്‍ 600 ഹിമപ്പുലികള്‍ അവശേഷിയ്ക്കുന്നുണ്ടെന്നാണ് അനുമാനം. ലോകമൊട്ടാകെ അവശേഷിക്കുന്ന ഹിമപ്പുലികളുടെ എണ്ണം 4000 മുതല്‍ 6500 വരെയാണ്. വംശനാശ ഭീഷണി നേരിടുന്ന ഹിമപ്പുലികള്‍ ഏകാന്തവാസം ഇഷ്ടപ്പെടുന്ന കൂട്ടരാണ്.

English summary
For the first time in India, a pair of reclusive snow leopards have been caught on camera wandering in icy heights just a few kilometres from the Line of Control near Kargil in Jammu and Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X