Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡ്രൈവിങിനിടെ എസ്എംഎസും കുറ്റകരം

Sending SMSs while driving can also land you in trouble
ദില്ലി: ഗതാഗത നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഡ്രൈവിങിനിടെ മൊബൈല്‍ ഫോണില്‍ നിന്നുള്ള ഷോര്‍ട്ട് മെസെജ് സര്‍വിസുകളുടെ (എസ്എംഎസ്) ഉപയോഗവും വിലക്കാന്‍ നീക്കം. നിയമ ഭേദഗതിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്താനാണ് ആലോചന.

നേരത്തേ മൊബൈല്‍ ഫോണ്‍ എന്ന നിര്‍വചനത്തില്‍ മെസെജുകളും ചിത്രങ്ങളും അയയ്ക്കാവുന്ന എന്തും ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണു പുതിയ നിര്‍ദേശം. െ്രെഡവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആദ്യതവണ 500 രൂപയാണ് പിഴ. ആവര്‍ത്തിച്ചാല്‍ 2000 മുതല്‍ 5000 വരെയായി കൂടും. മൊബൈലിലൂടെ സംസാരിയ്ക്കുന്നതിനായി ബ്ലൂടൂത്ത്, ഹെഡ് സെറ്റ് തുടങ്ങിയ ഹാന്‍ഡ് ഫ്രീ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമാണ്.

ഗതാഗത നിയമ ലംഘനത്തിന് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതിയ്ക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞദിവസമാണ് അംഗീകാരം നല്‍കിയത്. ഭേദഗതി വരുന്ന ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+