കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണ്‍ കുമാര്‍ കുറ്റക്കാരന്‍:നിയമസഭാ സമിതി

  • By Shabnam Aarif
Google Oneindia Malayalam News

Arun Kumar
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് വിഡി സതീശന്‍ അധ്യക്ഷനായ നിയമസഭാ സമിതി വിലയിരുത്തി.

ഐടിസി അക്കാദമി ഡയരക്റ്റര്‍ സ്ഥാനത്തേക്ക് അരുണിനെ നിയമിച്ചത് അന്യായമായാണ് എന്ന് ആരോപിച്ച് പിസി വിഷ്ണു നാഥ് എംഎല്‍എ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുകയായിരുന്നു സമിതി.

ഐസിടി ഡയരക്റ്റര്‍, ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയരക്റ്റര്‍ എന്നീ സ്ഥാനങ്ങളിലേക്ക് അരുണിനെ നിയമിച്ചത് യോഗ്യയില്ലാതെയാണ് എന്നാണ് സമിതിയുടെ കണ്ടെത്തല്‍.

എന്നാല്‍ ഒന്‍പതംഗ സമിതിയിലെ നാലു ഇടതുപക്ഷ അംഗങ്ങള്‍ തീരുമാനത്തെ എതിര്‍ത്തു. നിയമനത്തിന് വിഎസും, എംഎ ബേബിയും കൂട്ടു നിന്നു എന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍.

സമിതി റിപ്പോര്‍ട്ട് എതിരാണെങ്കില്‍ വിയോജനകുറിപ്പ് എഴുതാനുള്ള തീരുമാനവുമായി മുന്നോട്ടു പോകും പ്രതിപക്ഷം എന്നു വേണം കരുതാന്‍.

English summary
The Assembly Committee, which is probing the ICT Academy appointment finds son of VS, VA Arun Kumar as Convict.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X