കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടിസി നിയമനം:സമിതിയുടെ അന്തിമ യോഗം തുടങ്ങി

  • By Shabnam Aarif
Google Oneindia Malayalam News

Arun Kumar
തിരുവനന്തപുരം: ഐസിടി അക്കാദമി ഡയരക്റ്റര്‍ സ്ഥാനത്തേക്ക് വിഎസ് അച്യുദാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം അന്വേഷിക്കുന്ന നിയമസഭാ സമിതിയുടെ അന്തിമ യോഗം ആരംഭിച്ചു.

വിഡി സതീശന്‍ അധ്യക്ഷനായ സമിതിയുടെ ഇന്നത്തെ യോഗത്തില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് അന്തിമ രൂപമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മാര്‍ച്ച് 8ന് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയാണ്.

അരുണ്‍ കുമാറിന്റെ ഐസിടി അക്കദമിയിലെ ഡയരക്റ്റര്‍ സ്ഥാനം, ഐഎച്ച്ആര്‍ഡിയില്‍ ലഭിച്ച സ്ഥാനക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിവാദങ്ങളും ആണ് സമിതി അന്വേഷിക്കുക.

വിഎ അരുണ്‍ കുമാറിനു പുറമെ, വിഎസ്, എംഎ ബേബി, പിസി വിഷ്ണുനാഥ് തുടങ്ങിയവരില്‍ നിന്നെല്ലാം മൊഴി എടുത്തിരുന്നു.

അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് തനിക്കു പറയാനുള്ളത് കേള്‍ക്കണം, ഇതുവരെ നടന്ന മൊഴിയെടുക്കലുകളുടെ പകര്‍പ്പ് തനിക്ക് വേണം എന്നിങ്ങനെയുള്ള ആവശ്യങ്ങളുമായി അരുണ്‍ കുമാര്‍ ഇതിനിടെ നിയമസഭാ സമിതിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യം സമിതി നിരസിക്കുകയായിരുന്നു.

മൊഴിപ്പകര്‍പ്പുകള്‍ വേണമെന്നാവശ്യപ്പെട്ട് അരുണ്‍ കുമാര്‍ വീണ്ടും സമിതിക്ക് കത്ത് നല്‍കിയിരിക്കുകയാണ്.

English summary
The final sitting of the Assembly Committee has been started. The Committee is presided over by VD Satheeshan. The Final Report is decided to be submitted on March 8th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X