പിറവം: 21 ബൂത്തുകള്‍ പ്രശ്‌നക്കാര്‍
പിറവം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിറവം മണ്ഡലത്തില്‍ 19 സ്ഥലങ്ങളിലായി 21 ബൂത്തുകള്‍ പ്രശ്‌ന സാധ്യത ബൂത്തുകളാണെന്ന് പോലീസ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഈ ബൂത്തുകളിലെ തെരഞ്ഞെടുപ്പ് ക്യാമറയില്‍ ചിത്രീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.
പ്രശ്‌ന സാധ്യത ബൂത്തുകളില്‍ കനത്ത സുരക്ഷ വേണമെന്നും പോലീസ് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുണ്ട് മാര്‍ച്ച് 17-നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പതിനഞ്ചിലേറെ ബൂത്തുകളിലെ പോളിങ്ങാണ് തത്സമയം വെബ്‌സൈറ്റിലൂടെ കാണിക്കുക. ആകെ 134 ബൂത്തുകള്‍ ആണ് പിറവത്തുള്ളത്. പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു സുരക്ഷ ഉറപ്പാക്കാനും തീരുമാനമായിട്ടുണ്ട്.












Click it and Unblock the Notifications