കൊച്ചി: മത്സ്യബന്ധന ബോട്ട് ഇടിച്ചു തകര്‍ത്ത് നിര്‍ത്താതെ ഓടിച്ചു പോയ കപ്പല്‍ തിരിച്ചറിഞ്ഞു. ഗോവയില്‍ നിന്നും സിങ്കപ്പൂരിലേക്കു പോയ ഇന്ത്യന്‍ ചരക്കു കപ്പലാണ് രണ്ടു പേരുടെ മരണത്തിനു കാരണമായ അപകടത്തിനു പിന്നില്‍.
ഡയരക്റ്റര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ആണ് കപ്പലിനെ കുറിച്ചുള്ള വിവരം പുറത്തു വിട്ടത്. ചരക്കു കപ്പല്‍ കൊച്ചി തീരത്തേക്കു കൊണ്ടുവരാന്‍ കപ്പലുടമയ്ക്ക് നിര്‍ദ്ദേശം നല്‍കി.
അതേ സമയം അപകടത്തില്‍ കാണാതായ മൂന്നു പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
The ship which collided with afishing boat and caused two men's death and three men's missing is identified. The ship is an India goods ship, which was on its way to Singapore from Goa.