കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ വോട്ടെടുപ്പ് തുടങ്ങി

Google Oneindia Malayalam News

Goa
പനാജി: 40 അംഗ ഗോവന്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രണ്ടു ജില്ലകളിലായി 10.25 വോട്ടര്‍മാര്‍ 215 സ്ഥാനാര്‍ത്ഥികളുടെ വിധിയെഴുതും. കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും ബിജെപി-എംജിപി സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. മാര്‍ച്ച് ആറിനാണ് വോട്ടെണ്ണല്‍.

വോട്ടര്‍മാരുടെ ഫോട്ടോയും വിരലടയാളവും പരിശോധിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പാണ് ഗോവയില്‍ നടക്കുന്നതെന്ന പ്രത്യേകതയുണ്ട്. 180 പ്രശ്‌നബാധിത ബൂത്തുകള്‍ സംസ്ഥാനത്തുണ്ടെന്ന് ഇലക്ഷന്‍ കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്.

2007ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 16 സീറ്റ് നേടിയതിനെ തുടര്‍ന്ന് എന്‍സിപി(3) പിന്തുണയോടെ അധികാരത്തിലേറുകയായിരുന്നു. ബിജെപി 14 സീറ്റും മഹാരാഷ്ട്രാവാദി ഗൊമാന്‍ടക് പാര്‍ട്ടി രണ്ടു സീറ്റും നേടിയിരുന്നു.

ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള ഏഴാം ഘട്ട തിരഞ്ഞെടുപ്പിനും തുടക്കമായി. പത്തുജില്ലകളിലായി 60 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് അവസാനഘട്ടത്തില്‍ നടക്കുന്നത്.

English summary
Voting began Saturday morning in Goa to elect a new 40-member Assembly amidst tight security.40
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X