കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോട്ടിന്റേതെന്നു സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തി

  • By Shabnam Aarif
Google Oneindia Malayalam News

Boat
ആലപ്പുഴ: ചേര്‍ത്തലയ്ക്കടുത്ത് കപ്പല്‍ ഇടിച്ചു തകര്‍ത്ത മത്സ്യബന്ധന ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന. കടലില്‍ നിന്നും അന്‍പത് മീറ്റര്‍ ആഴത്തില്‍ ബോട്ടെന്നു സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇതു ബോട്ട് തന്നെയാണോ എന്നു സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മുങ്ങല്‍ വിദഗ്ധര്‍ ഇവ പുറത്തെടുത്ത് പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം തീര്‍ച്ചയാവൂ.

രണ്ടു മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാണാതായ മൂന്നു പേര്‍ക്കുള്ള തിരച്ചിലും നടന്നു കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ബോട്ട് ഇടിച്ചിട്ടതെന്നു സംശയിക്കുന്ന കപ്പല്‍ ഒരു ഇന്ത്യന്‍ ചരക്കു കപ്പലാണ് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എംവി പ്രഭു ദയ എന്നു പേരുള്ള കപ്പല്‍ ഗോവയില്‍ നിന്നും സിങ്കപ്പൂരിലേക്കു പോകുന്നതിനിടയില്‍ ആണ് ബോട്ട് ഇടിച്ചു തകര്‍ത്തത് എന്നാണ് കരുതപ്പെടുന്നത്.

പ്രഭു ദയയ്ക്കു പുറമെ മറ്റു രണ്ടു കപ്പലുകള്‍ കൂടി അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയത്തിന്റെ നിയലില്‍ ആണ്.

English summary
It is reported that the missing boat's particles are found somewhere in the sea. but it is not confirmed whether the found is parts of boat or not. So officials are waiting to get the confirmation from the experts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X