കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ബോണ്ട് നിര്‍ബന്ധം

Google Oneindia Malayalam News

Adoor Prakash
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ഫീസില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിന്റെ സബ്‌സിഡി വാങ്ങി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരായതുകൊണ്ട് ഒരു വര്‍ഷമെങ്കിലും കേരളത്തിലെ ജനങ്ങളെ സേവിക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്ന ബോണ്ടുവ്യവസ്ഥ പാലിക്കാന്‍ ബാദ്ധ്യസ്ഥരാണെന്ന് ആരോഗ്യവകുപ്പുമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.

പി.ജി. വിദ്യാര്‍ത്ഥികള്‍ അവരുടെ ബോണ്ട് വ്യവസ്ഥ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യാന്‍ തീരുമാനിച്ചതായി അറിയിച്ചിട്ടുണ്ട്. ഈ സേവനം നല്‍കാന്‍ വിസമ്മതിക്കുന്നതുവഴി വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരുമായുള്ള കരാര്‍ ലംഘിക്കുകയാണ്. കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയായി ഇതിനെ കണക്കാക്കും.

സമരം നടത്തി ആശുപത്രിയിലെ സേവനം തടസ്സപ്പെടുത്തിയാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. ഇത്തരം നടപടികളിലേക്ക് സര്‍ക്കാരിനെ തള്ളിവിടരുത്.

English summary
No excuse in medical students bond system: minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X