പിറവം: അനൂപ് ജേക്കബിന് ചിഹ്നം ടോര്‍ച്ച്

ഉപതിരഞ്ഞെടുപ്പില്‍ ഒന്‍പതു പേര്‍ രംഗത്തുണ്ട്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി എംജെ ജേക്കബ്, ബിജെപി സ്ഥാനാര്‍ത്ഥി കെആര്‍ രാജഗോപാല്‍ എന്നിവരാണ് ഇവരില്‍ മറ്റു പ്രമുഖര്‍.
തിരഞ്ഞെടുപ്പ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതിയായ മാര്‍ച്ച് 3ന് യുഡിഎഫ് ഡമ്മി സ്ഥാനാര്‍ത്ഥി ഡെയ്‌സി ജേക്കബ് പത്രിക പിന്‍വലിച്ചു. അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് ടിഎം ജേക്കബിന്റെ പത്‌നിയും ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബിന്റെ അമ്മയുമാണ് ഡെയ്‌സി ജേക്കബ്.
സ്ഥിരം ചിഹ്നം ഇല്ലാത്ത കേരള കോണ്‍ഗ്രസ് ഇത്തവണ ചോദിച്ചതും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചതും ബാറ്ററി ടോര്‍ച്ച് ആണ.
തയ്യല്‍ മെഷീന്‍ ആയിരുന്നു അനൂപിന്റെ പിതാവ്, അന്തരിച്ച മുന്‍മന്ത്രി ടിഎം ജേക്കബ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിറവത്ത് മത്സരിച്ചിരുന്നത്.












Click it and Unblock the Notifications