കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ എഴുത്തുകാരിക്ക് എന്‍ഡിഎഫ് ബന്ധം

Google Oneindia Malayalam News

Susan Nathan
കൊച്ചി: ഇസ്രായേല്‍ എഴുത്തുകാരിയായ സൂസന്‍ നഥാന് സിമി,എന്‍ഡിഎഫ് സംഘടനകളുമായി ബന്ധമുണ്ടെന്ന് പോലിസ് ഹൈക്കോടതിയെ അറിയിച്ചതായി റിപ്പോര്‍ട്ട്. അദര്‍ സൈഡ് ഓഫ് ഇസ്രായേല്‍ എന്ന പേരില്‍ എഴുതിയ പുസ്തകത്തിലൂടെയാണ് നഥാന്‍ ശ്രദ്ധിക്കപ്പെട്ടത്.

പുസ്തകമെഴുതുന്നതിനും ചികിത്സയ്ക്കുമായി കോഴിക്കോട്ടെത്തിയ നഥാന്റെ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ പോലിസ് നിരീക്ഷണത്തിലായിരുന്നു. കേരളത്തില്‍ അവരെ പ്രമോട്ട് ചെയ്യുന്നതും സംരക്ഷിക്കുന്നതും സിമിയുടെയും എന്‍ഡിഎഫിന്റെയും പ്രവര്‍ത്തകരായിരുന്നവരാണെന്നാണ് പ്രധാന ആരോപണം.

മൂവാറ്റുപുഴയിലെ കൈവെട്ടുകേസുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണപരിധിയിലുണ്ടായിരുന്ന കോഴിക്കോട്ടെ അദര്‍ ബുക്‌സാണ് ഇസ്രായേല്‍ ആത്മവഞ്ചനകളുടെ പുരാവൃത്തം എന്ന പേരില്‍ നഥാന്റെ പുസ്തകം വിവര്‍ത്തനം ചെയ്തത്. ഇതും പോലിസിന്റെ സംശയം ശക്തമാകുന്നതിന് കാരണമായി.

എന്‍ഡിഎഫുമായി ബന്ധമുള്ള പ്രസിദ്ധീകരണങ്ങളില്‍ സൂസന്‍ നഥാന്‍ കോളം കൈകാര്യം ചെയ്തിരുന്നതായും പോലിസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കോഴിക്കോട്ട് തുടരാനുള്ള സൂസന്റെ അപേക്ഷ പരിഗണിച്ച ഹൈക്കോടതി കോഴിക്കോട് തങ്ങുന്നതിന് താല്‍ക്കാലിക അനുമതി നല്‍കിയിട്ടുണ്ട്.

English summary
The Kerala High Court has approved the appeal of Susan Nathan, Israeli writer and at present, a resident of the city, to continue in India for some more time to complete her literary work. Police says, she has links with banned simi workers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X