വയനാട് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം
കല്‍പ്പറ്റ: വൈത്തിരിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. പാല്‍ച്ചുരം സ്വദേശികളായ ജെയ്‌സണ്‍, അച്ചാമ്മ എന്നിവരാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ദേശീയപാതയില്‍ രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്നു വരികയായിരുന്ന ബൊലേറോ ജീപ്പ് പാലത്തിന്റെ കൈവരിയിലിടിച്ച് പുഴയിലേക്ക് വീഴുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടാണ് മറിഞ്ഞതെന്ന് കരുതുന്നു.
മൃതദേഹങ്ങള്‍ വൈത്തിരി ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവര്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളത്ത് ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സംഘം.












Click it and Unblock the Notifications