ഇറാന്‍:നജാദിന്റെ സഹോദരിക്ക് തോല്‍വി

ഫലമറിഞ്ഞ മണ്ഡലങ്ങളില്‍ ഭൂരിഭാഗവും നജാദിന്റെ എതിരാളികളായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരാണ് ജയിച്ചത്. ഫലമറിഞ്ഞ 60 മണ്ഡലങ്ങളില്‍ 46 സീറ്റുകളും നേടിയത് കണ്‍സര്‍വേറ്റീവുകളാണ്.
പര്‍വ്വീണിനെയും തോല്‍പിച്ചത് കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥി തന്നെയാണ്. നിലവില്‍ ടെഹ്‌റാന്റെ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമാണ് പര്‍വീണ്‍.
കൃത്യമായ ഫലപ്രഖ്യാപനം ഒരാഴ്ചക്കുള്ളില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അപ്പോള്‍ മാത്രമേ വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ.
പുതിയ പാര്‍ലമെന്റംഗങ്ങള്‍ അടുത്ത ജൂണോടെ പ്രവര്‍ത്തനം തുടങ്ങും.












Click it and Unblock the Notifications