കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് അമേരിക്കന്‍ സേനയില്ല: ഇന്ത്യ

Google Oneindia Malayalam News

India-US
ദില്ലി: ഇന്ത്യയടക്കമുള്ള തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കന്‍ തീവ്രവാദവിരുദ്ധ സേനയുടെ സാന്നിധ്യമുണ്ടെന്ന് പെന്റഗണ്‍ വെളിപ്പെടുത്തല്‍ ഇന്ത്യ തള്ളി. ഇത്തരമൊരു ആവശ്യമായി അമേരിക്ക ഇന്ത്യയെ സമീപിക്കുകയോ ഇന്ത്യ അതിനു അനുമതി കൊടുക്കുകയോ ചെയ്തിട്ടില്ല. പെന്റഗണ്‍ കമാന്റര്‍ പറഞ്ഞതുപോലുള്ള ഒരു ഫോഴ്‌സും ഇന്ത്യയിലില്ല-വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദീന്‍ അറിയിച്ചു.

എന്തെങ്കിലും ആവശ്യം വരികയാണെങ്കിലും ഇരുരാജ്യങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നുണ്ട്. അത് മറ്റേത് രാജ്യവുമായുള്ള സഹകരണം പോലെയാണ്. പെന്റഗണ്‍ കമാന്റര്‍ അഡ്മിറല്‍ റോബര്‍ട്ട് വില്യാര്‍ഡ് പറയുന്നതുപോലുള്ള ഒരു സൈനിക സാന്നിധ്യം ഇന്ത്യയിലുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ പ്രസ്താവന തെറ്റാണ്.

അമേരിക്കയുമായുള്ള സൈനിക കരാറുകള്‍ സുതാര്യമായിരിക്കണെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. സൈനിക സഹകരണത്തിലും ഇന്റലിജന്റ്‌സ് ബന്ധങ്ങളിലും ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ കമാന്ററുടെ പ്രസ്താവന വ്യക്തമാക്കുന്നത്.

English summary
Pentagon says US special forces in India; Delhi denies. CPM asks, Come clean on military ties with US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X