എക്‌സിറ്റ് പോള്‍:യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി

ചൊവ്വാഴ്ച അവസാനഘട്ട വോട്ടെടുപ്പും കഴിഞ്ഞതോടെയാണ് യുപിയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടത്. എക്‌സിറ്റ് പോള്‍ നടത്തിയ സംഘങ്ങളെല്ലാം തന്നെ യുപിയില്‍ എസ്പി മേല്‍ക്കൈ നേടുമെന്ന് പ്രവചിച്ചിട്ടുണ്ട്. സിഎന്‍എന്‍-ഐബിഎന്‍-സിഎസ്ഡിഎസ് സര്‍വെ എസ് 34 ശതമാനം വോട്ടും ബിഎസ്പി 24 ശതമാനം വോട്ടും നേടുമെന്ന് വ്യക്തമാക്കി.
സമാജ്‌വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും പിറകെ മൂന്നാം സ്ഥാനത്തായിരിക്കും ബിജെപിയുടെ സ്ഥാനം. എന്നാല്‍ ചില എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തും. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമാണെന്നു പറയുന്നുണ്ടെങ്കിലും പഞ്ചാബില്‍ ബിജെപി-അകാലി സഖ്യത്തിനു സാധ്യതയുണ്ടെന്ന് ചില പോളുകള്‍ സൂചന നല്‍കുന്നു.












Click it and Unblock the Notifications