കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം, പള്ളിത്തോട്ടം തോപ്പില്‍ ഡോണ്‍ ബോസ്‌കോ നഗറില്‍ ബേബിച്ചന്‍ എന്ന ബെര്‍ണാഡ് (32), ചവറ കോവില്‍ത്തോട്ടം സ്വദേശി ക്ലീറ്റസ് (34), സന്തോഷ് (28) എന്നിവരെയാണ് കാണാതായത്. ഇതില്‍ ആരുടെ മൃതദേഹമാണ് ഇപ്പോള്‍ ലഭിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടില്ല.
കടലില്‍ 47 മീറ്റര്‍ ആഴത്തില്‍ തകര്‍ന്ന ബോട്ട് കണ്ടെത്തിയത് ശനിയാഴ്ചയാണ്. നാവിക സേനയുടെ സ്‌കാനിങ് കപ്പലായ സര്‍വേക്ഷക് ആണ് ബോട്ട് കണ്ടെത്തിയത്.
എണ്ണ ചോരുന്ന നിലയിലായിരുന്നെന്നു ബോട്ട് കണ്ടെത്തിയത്. പൊക്കിയെടുക്കാന്‍ കഴിയാത്ത വിധം മത്സ്യബന്ധനവലയില്‍ കുരുങ്ങി കിടക്കുകയാണ് ബോട്ട്. ഞായറാഴ്ച ഉച്ചയോടെ പൊക്കിയെടുക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications