കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നു

  • By Shabnam Aarif
Google Oneindia Malayalam News

Vladmir Putin
മോസ്‌കോ: റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു. നിലവിലെ പ്രധാനമന്ത്രിയും മുന്‍ പ്രസിഡന്റുമായ വ്ലാഡ്മിര്‍ പുടിന്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും എന്നാണ് പ്രവചനങ്ങള്‍.

പുടിന്റെ ഭരണത്തില്‍ ഏകാദിപത്യ പ്രവണതകള്‍ ഉണ്ടെന്ന് ആരോപിച്ച് ജനവികാരം ശക്തമാണ് റഷ്യയില്‍. ഭരണ കക്ഷിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്കു വേണ്ടി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വ്യാപകമായ കൃത്രിമങ്ങള്‍ നടത്തി എന്ന ആരോപണവും പുടിന്റെ ജനപ്രീതിയെ പ്രതികൂലമായി ബാധിച്ചിരുന്നു.

എന്നാല്‍ ഇതൊന്നും വോട്ടെടുപ്പില്‍ പ്രതിഫലിക്കും എന്നു പ്രതീക്ഷിക്കപ്പെടുന്നില്ല. പ്രബലരായ എതിരാളികളുടെ അസാന്നിധ്യമാണ് പുടിന്‍ വിജയിക്കും എന്ന പ്രതീക്ഷയുടെ പ്രധാന കാരണം.

60 ശതമാത്തിലധികം വോട്ടുകള്‍ നേടി പുടിന്‍ പ്രസിഡന്റാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English summary
Presidential election is going on in Russia. Ex President and now Prime Minister Vladmir Putin's victory is foresayed already. He is expected to be win 60 percent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X