വാഴ്‌സ: തെക്കന്‍ പോളണ്ടില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി 14 പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാഴ്‌സ-ക്രാകോ പ്രധാനലൈനിലാണ് അപകടമുണ്ടായത്. രണ്ട് എക്‌സ്പ്രസ് ട്രെയിനില്‍ ഒന്നിനു പാളം തെറ്റിയതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പോളിഷ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹെലികോപ്റ്റല്‍ ആംബുലന്‍സിലൂടെ പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതിനാല്‍ ഏറെ പേരുടെ ജീവന്‍ രക്ഷിക്കാനായി. ഇടിയുടെ ആഘാതത്തില്‍ ബോഗികള്‍ അമര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു.
മണിക്കൂറില്‍ 120 കിലോമീറ്ററില്‍ അധികം വേഗതയിലാണ് ഇരുട്രെയിനുകളും സഞ്ചരിച്ചിരുന്നത്. ട്രെയിന്‍ എങ്ങനെ പാളം തെറ്റിയെന്നതിനെ കുറിച്ചുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്.