വില്‍പ്പന സമ്മര്‍ദ്ദം, വിപണി താഴോട്ട്

വില്‍പ്പന തുടങ്ങിയതുമുതല്‍ തന്നെ കാപ്പിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍, ബാങ്ക്, പവര്‍ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായിരുന്നു. അതേ സമയം ഫാര്‍മ സ്റ്റോക്കുകളും ചുരുക്കം ചില എഫ്എംസിജി ഓഹരികളും വന്‍ നഷ്ടത്തെ തടഞ്ഞുനിര്‍ത്തി. സെന്‍സെക്‌സ് 274.12 പോയിന്റ് താഴ്ന്ന് 17362.87ലും നിഫ്റ്റി 79.05 കുറഞ്ഞ് 5280.35ലും ക്ലോസ് ചെയ്തു.
ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന വാര്‍ത്തകള്‍ അനില്‍ അംബാനി ഗ്രൂപ്പിനെ മുന്നോട്ടുയര്‍ത്തി. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് പവര്‍ എന്നീ ഓഹരികള്‍ അഞ്ചു ശതമാനത്തോളം മുന്നോട്ടുകയറി. സീ എന്റര്‍ടെയ്ന്‍മെന്റ്, കാസ്‌ട്രോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികള്‍ക്കും നല്ല ദിവസമായിരുന്നു.
യുനൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ്, സിന്റക്‌സ് ഇന്‍ഡസ്ട്രീസ്, ഹിന്ദ് കോപ്പര്‍, ഇഐഎച്ച് ലിമിറ്റഡ്, പാന്റലൂണ്‍ റീട്ടെയില്‍ ഓഹരികള്‍ ഏഴുശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി.












Click it and Unblock the Notifications