രാഹുലിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് തലപുകയ്ക്കുന്നു

യുപിഎയിലെ തിരഞ്ഞെടുപ്പ് ഫലം അനുകൂലമാവുകയെന്നത് കോണ്‍ഗ്രസിനെന്ന പോലെ രാഹുല്‍ ഗാന്ധിയ്ക്കും നിര്‍ണായകമാണ്. എക്‌സിറ്റ് പോളുകളെല്ലാം യുപിയില്‍ കോണ്‍ഗ്രസിന് നാലാംസ്ഥാനമാണ് പ്രവചിയ്ക്കുന്നത്. ഇത് ശരിയായാല്‍ രാഹുല്‍ പ്രഭാവം മങ്ങുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു പോലും സംശയമില്ല. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഫലം ഉയര്‍ത്തിയേക്കാവുന്ന രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടുന്നതിനെക്കുറിച്ച് രാഷ്ട്രീയ നേതൃത്വം തലപുകഞ്ഞാലോചിയ്ക്കുകയാണ്.
പാര്‍ട്ടി നല്ല പ്രകടനം കാഴ്ചവച്ചാല്‍ അതിന്റെ ക്രെഡിറ്റ് നെഹ്‌റു കുടുംബവത്തിനും പരാജയപ്പെട്ടാല്‍ ഉത്തരവാദിത്വം സംഘടനയ്ക്കുമെന്ന പതിവ് തന്ത്രം ഇവിടെയും ആവര്‍ത്തിയ്ക്കപ്പെടുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. പ്രകടനം മെച്ചപ്പെട്ടാല്‍ രാഹുലിന് അതിന്റെ ക്രെഡിറ്റ് കിട്ടും അല്ലെങ്കില്‍ പാര്‍ട്ടി നേതൃത്വമാകെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്ന് ചുരുക്കം.












Click it and Unblock the Notifications