കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴീക്കോടിനെതിരെ ലേഖനം; സഭ പ്രതിക്കൂട്ടില്‍

  • By Nisha Bose
Google Oneindia Malayalam News

Sukumar Azhikode
തൃശ്ശൂര്‍: അന്തരിച്ച എഴുത്തുകാരന്‍ സുകുമാര്‍ അഴീക്കോടിനെ വിമര്‍ശിച്ചു കൊണ്ട് തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്രത്തില്‍ വന്ന ലേഖനം വിവാദമായി. കെഡി ജോണ്‍സണ്‍ എന്നയാള്‍ എഴുതിയ ലേഖനത്തിലാണ് തന്റെ മാറുന്ന ചിന്തകള്‍ക്കനുസരിച്ച് ജനലക്ഷങ്ങളെ അമ്മാനമാടിയ വ്യക്തിയായിരുന്നു അഴീക്കോടെന്ന് വിമര്‍ശിക്കുന്നത്.

അഴീക്കോട് പല പുരസ്‌കാരങ്ങളും നിരസിച്ചത് മാധ്യമ ശ്രദ്ധ ലഭിക്കാന്‍ വേണ്ടിയായിരുന്നു. വിവാഹം കഴിക്കാന്‍ മെനക്കെടാതെ സമൂഹത്തില്‍ തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കാനാണ് അഴീക്കോട് ശ്രമിച്ചത്.

മുഴുവന്‍ എതിരാളികളേയും നിര്‍ഭയമായി നേരിട്ട ഗാന്ധിയനും പൊതു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്ത ഗാന്ധിയനുമാണ് അഴീക്കോട് എന്നിങ്ങനെ പോകുന്നു വിമര്‍ശനം.

അതേസമയം ലേഖനം ഒരു വ്യക്തിയുടെ അഭിപ്രായം മാത്രമാണെന്നും തൃശ്ശൂര്‍ അതിരൂപതയ്‌ക്കോ കത്തോലിക്കാ സഭയ്‌ക്കോ അതില്‍ പങ്കില്ലെന്നും പ്രസിദ്ധീകരണത്തിന്റെ മാനേജിങ് എഡിറ്റര്‍ ഫാദര്‍ ഡേവിസ് തെക്കേക്കര അറിയിച്ചു.

English summary
Catholic councils' article against Dr Sukumar Azhikode creates controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X