കപ്പല്‍ക്കൊല:നാവികരുടെ റിമാന്റ് 14 ദിവസം നീട്ടി

ഇറ്റാലിയന്‍ നാവികരുടെ റിമാന്റ് കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ റിമാന്റ് നീട്ടി കൊണ്ടുള്ള ഉത്തരവുണ്ടായിരിക്കുന്നത്.
ലറ്റേറ മാസി മിലിയാനോ, സാല്‍വത്തോറെ ഗീറോനെ എന്നീ ഇറ്റാലിയന്‍ നാവികരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് അയച്ചത്. ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കിയ മുറിയായിരിക്കും ഇറ്റാലിയന്‍ നാവികര്‍ക്കായി നല്‍കുക. ജയിലില്‍ ഇവര്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ ഉണ്ടായിരിക്കുകയില്ല.
എന്നാല്‍ ഇറ്റാലിയന്‍ ഭക്ഷണം എത്തിച്ചു നല്‍കും. രാവിലെ 10 മണി മുതല്‍ രണ്ടു മണിവരെയുള്ള സമയത്തിനിടയ്ക്ക് ഒരാള്‍ക്ക് ഇവരെ കാണാം.












Click it and Unblock the Notifications